09:45pm 09 September 2026
NEWS
അളവിലും തൂക്കത്തിലും വിലയിലും വ്യത്യാസം വരുത്തി കച്ചവടം നടത്തിയാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്
08/09/2026  07:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അളവിലും തൂക്കത്തിലും വിലയിലും വ്യത്യാസം വരുത്തി കച്ചവടം നടത്തിയാൽ കർശന നടപടി മന്ത്രി അനൂപ് ജേക്കബ്
HIGHLIGHTS

കേരള സർക്കാർ ലീഗൽ മെട്രോളജി വകുപ്പ് പിറവം നഗരസഭ ഓട്ടോറിക്ഷ ഫെയർ മീറ്റർ വേരിഫിക്കേഷൻ ക്യാമ്പും സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനവും ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കുന്നു.

സംസ്ഥാനത്ത് തിയേറ്ററുകളിലും പൊതു വിപണിയിലും ഉത്പന്നങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും വ്യത്യാസം വരുത്തി കച്ചവടം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന്ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി  അനൂപ് ജേക്കബ്.പഞ്ചായത്ത്, നഗരസഭാതല ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധനാ ക്യാമ്പിൽ തത്സമയ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ പിറവം നഗരസഭാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി  സംഘടിപ്പിച്ചത്. ഒക്ടോബർ എട്ടിനകം എല്ലാ ക്യാമ്പുകളും പൂർത്തിയാക്കും.
 
കൃത്യമായ ഇടവേളകളിൽ ഈ പരിശോധനകൾ മുൻപോട്ടു കൊണ്ടുപോകുമെന്നും എല്ലാ പഞ്ചായത്തുകളിലും പദ്ധതി പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും മന്ത്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പിറവം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ  നഗരസഭാ ചെയർപേഴ്സൺ  കെ ആർ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. പിറവം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ  അന്നമ്മ ഡോമി, എറണാകുളം ജോയിന്റ് കൺട്രോളർ ലീഗൽ മെട്രോളജി  പി. ശ്രീനിവാസ, കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ്   കെ ആർ ജയകുമാർ, വിൽസൺ കെ ജോൺ,  സോമൻ വല്ലയിൽ,  രാജു പാണാലിക്കൽ,  ഉണ്ണി വല്ലയിൽ തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img